Tuesday, April 17, 2012


Statement by Malayalam authors Anand, Paul Zakaria, Dr.B.Iqbal, CR Parameswaran, K Venu,  Hameed Chandamangaloor, KEN Kunhahamed, K Aravindakshan.


മുംബൈയില്‍ ഒരു പള്ളിക്ക് മുന്‍പിലുള്ള ക്രിസ്തുവിന്റെ പ്രതിമയില്‍ നിന്ന്‌ ജലം ഒഴുകുന്നു എന്ന 'ദിവ്യാദ്ഭുതം' കേവലം ഒരു ഭൌതിക പ്രതിഭാസമാണെന്ന് തെളിയിക്കുകയും തദനനന്തരം നടന്ന ചര്‍ച്ചയില്‍ 'ദിവ്യാദ്ഭുതങ്ങള്‍ ' വില്പ്പനച്ചരക്കാക്കുന്ന മതമേധാവികളെ വിമര്‍ശിക്കുകയും ചെയ്ത സനല്‍ ഇടമറുകിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 295 A പ്രകാരം നിയമ നടപടികള്‍ എടുക്കുവാനുള്ള ശ്രമത്തെ ഞങ്ങള്‍ അപലപിക്കുന്നു.

ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടമായി ഇന്ത്യ, പാകിസ്ഥാന്‍ , ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നില നില്‍ക്കുന്ന ഈ പഴഞ്ചന്‍ നിയമം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ തന്നെ നിഷേധിക്കുന്നതാണ് എന്നുള്ള വസ്തുത പ്രമുഖ നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശാസ്ത്രീയ ചിന്താരീതിയും അന്വേഷണ ത്വരയും വികസിപ്പിക്കുക എന്നത് ഒരു ഇന്ത്യന്‍ പൌരന്റെ അടിസ്ഥാന കടമകളില്‍ ഒന്നായാണ് ഭരണഘടന വിഭാവനം ചെയ്യുന്നത് ( ആര്‍ട്ടിക്കിള്‍ 51 A ) .ഈ വിധമുള്ള പൌര ധര്‍മ നിര്‍വഹണത്തിന് മുതിരുന്നവരെ ജയിലില്‍ അടക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ നിഷേധമാണ്.

രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ തുടങ്ങിയ ആശയ മണ്ഡലങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി, മതത്തിന്റെ കാര്യത്തില്‍ മാത്രം വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാനും എതിരഭിപ്രായങ്ങളെ വിമര്‍ശിക്കാനും സ്വാതന്ത്ര്യമില്ലെന്ന് വരുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ചേരുന്നതല്ല. സനല്‍ ഇടമറുകിനെതിരെ ഉയര്‍ന്നിരിക്കുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈ വൈരുധ്യം കേരളീയ സമൂഹം വിപുലമായി ചര്‍ച്ച ചെയ്യുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ആനന്ദ് .
സക്കറിയ
ഡോ. ബി. ഇക്ബാല്‍
സി.ആര്‍ . പരമേശ്വരന്‍
കെ.വേണു. -
ഹമീദ് ചേന്ദമംഗലൂര്‍
കെ.ഇ. എന്‍ കുഞ്ഞഹമ്മദ്.
കെ. അരവിന്ദാക്ഷന്‍

No comments: